ഇർഫാനിയ്യഃ ജൂനിയർ ഹിഫ്‌ളുൽ ഖുർആൻ കോളേജ്

ആത്മീയ ദാഹികളുടെ ആശാ കേന്ദ്രമായ ആദ്ധ്യാത്മിക ലോകത്തെ സൂര്യ തേജസ്സ് ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദിന്റെയും അഭിവന്ദ്യരായ വലിയുള്ളാഹി അഹമ്മദ് സ്വാഹിബിന്റെയും മഹനീയ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി ഹിഫ്ളുൽ ഖുർആൻ & ശരീഅത്ത് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്.

അൽഹംദുലില്ലാഹ്.... അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ വിജ്ഞാന ധാരയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഓമശ്ശേരിക്കടുത്ത്‌ മാവുള്ളകുണ്ടത്തിന്റെ (ഹിദായത്ത് നഗർ) മണ്ണിലും ഇർഫാനിയ്യ: ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു വൈജ്ഞാനിക കലാലയം എന്നതിലുപരി ആത്മീയ മേഖലയിലെ വഴിവിളക്കുകളായ ഇർഫാനിയ്യ: സ്ഥാപനങ്ങൾ അന്നാട്ടിലും പരിസരത്തുമുള്ള ആലംബഹീനരുടെ അത്താണിയായും, ആശയറ്റവരുടെ അഭയമായും മാറുന്നത് നാമെത്രയോ കണ്ടനുഭവിച്ചവരാണ്. അത് തന്നെയാണല്ലോ ഈ ജ്ഞാനസരണിയെ വേറിട്ടു നിർത്തുന്ന സൗന്ദര്യവും, വ്യതിരിക്തതയും. ആ സൗഭാഗ്യത്തെ നെഞ്ചോരം ചേർത്ത് പിടിച്ച്‌ കൂടെ കൂട്ടാൻ നമ്മുടെ നാടുമൊരുങ്ങിക്കഴിഞ്ഞു.

മഹത്തുക്കളായ മശാഇഖരുടെ ആത്മീയ നേതൃത്വത്തിൽ ജാമിഅ: ഇർഫാനിയ്യ:യുടെ കീഴിൽ ഒരു ജൂനിയർ സ്ഥാപനം നമ്മുടെ ഈ കൊച്ചു ഗ്രാമത്തിൽ പുതു ചരിതം രചിക്കാൻ ഉയർന്നു വരുമ്പോൾ അതിൽ ഭാഗവാക്കാകാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യമാണ്. ആധുനികതയുടെ അലങ്കാരങ്ങൾക്കിടയിൽ വിസ്മരിക്കപ്പെട്ടുപോകുന്ന പരിശുദ്ധ ദീനി വിജ്ഞാനത്തെ, പ്രകാശ പൂർണ്ണമായി നിലനിർത്താനുള്ള ഈ എളിയ ശ്രമത്തിനൊപ്പം, സുമനസ്സുകളും കൂടെയുണ്ടാവുമെന്ന ഉറപ്പാണ് ഞങ്ങൾക്ക് മുന്നോട്ട് പോവാനുള്ള പ്രചോദനം നൽകുന്നത്.

ഇൻഷാ അല്ലാഹ്... ബഹുമുഖ പദ്ധതികളുമായി നമ്മുടെ ഈ സ്ഥാപനത്തിന്റെ ഉന്നതിയിലേക്കുള്ള പ്രയാണത്തിൽ നിസ്സീമ സഹായ സഹകരണങ്ങളുമായി എല്ലാവരുമുണ്ടാവണം. അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ... സാമ്പത്തികമായും മറ്റും ഈ സ്ഥാപനത്തിനെ സഹായിക്കുന്നവരെ ഇരു ലോകത്തും അല്ലാഹു വിജയിപ്പിക്കട്ടെ.. ആമീൻ..

Run by Irfaniyya Educational and Charitable Trust